കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.

രാജപുരം: കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച കുട്ടികൾ, 2023 24  അധ്യയന വർഷത്തിൽ എൽകെജി മുതൽ ഒൻപതാം തരം വരെയുള്ള ക്ലാസുകളിൽ ഉന്നത വിജയം നേടിയവർ എന്നിവർക്കായി വിജയോത്സവം സംഘടിപ്പിച്ചു. പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ.യു.മാത്യു അധ്യക്ഷത വഹിച്ചു . കാഞ്ഞിരടുക്കം സെൻ്റ് ജോർജ് പള്ളി വികാരി ഫാ.ജോർജ് കിഴുതറ, സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ റീജ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.മോഹിനി നന്ദിയും പറഞ്ഞു.

Leave a Reply