പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ പനിബാധിതരുടെ തിരക്കേറുന്നു. ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന് പരാതി. എയിംസ് ജനകീയ കൂട്ടായ്മ വീണ്ടും സമര രംഗത്തേക്ക്.

പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ പനിബാധിതരുടെ തിരക്കേറുന്നു. ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന് പരാതി. എയിംസ് ജനകീയ കൂട്ടായ്മ വീണ്ടും സമര രംഗത്തേക്ക്.

രാജപുരം: പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ പനിബാധിതരുടെ തിരക്കേറുമ്പോഴും ഡോക്ടർമാരുടെ സേവനം കുറവെന്നാരോപണം. പ്രായമായവർ ഉൾപ്പെടെ ഇന്ന് നൂറിലധികം രോഗികളാണ് ഡോക്ടറെ കാണാനെത്തിയത്. ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഇന്ന് ആശുപത്രി യിസ ലഭിച്ചതെന്ന് പറയുന്നു. കമ്യുണിറ്റി ഹെൽത്ത് സെൻ്ററായി ഉയർത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും താലുക്ക് ആശുപത്രിയുടെ നിലവാരത്തിലേക്കുയർന്നിട്ടില്ല. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭിക്കണമെങ്കിൽ കിലോമീറ്ററുകൾ താണ്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തണം. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏക താലൂക്ക് ആശുപത്രിയാണ് പൂടങ്കല്ലിലുള്ളത്. എന്നിട്ടും ആശുപതിയുടെ ശോചനീയാവസ്ഥ പൂർണമായും പരിഹരിക്കാനോ, ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാനോ അധികൃതർ തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്കെതിരെ നാട്ടുകാരെ സംഘടിപ്പിച്ച കൊണ്ട് വീണ്ടും സമരം നടത്താനുള്ള തയാറെടുപ്പിലാണ് എയിംസ്  കാസറഗോഡ് ജനകീയ കൂട്ടായ്മ’

Leave a Reply