രാജപുരം: രാജപുരം സ്റ്റേഷനിലെ എ.എസ്.ഐ ചന്ദ്രൻ (50) ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. ഇന്നലെ രാത്രി 8.30 മണിയോടെ വീട്ടിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് രാത്രി 7 മണിയോടെ രാജപുരം സ്റ്റേഷനിൽ നിന്നും മടങ്ങിയതായിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ശുചീകരണ പരിപാടികൾ ഉൾപ്പെടെ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ഭാര്യ സുജ. രണ്ട് മക്കളുണ്ട്.