സ്വാതന്ത്ര്യ സ്മരണകളിൽ മാലക്കല്ല് സ്കൂൾ

മാലക്കല്ല്: വൈവിധ്യങ്ങളായ പരിപാടികളോടെ മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ ഭാരതത്തിൻ്റെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി എം എ സ്വാഗതവും പതാക ഉയർത്തലിനു ശേഷം സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാദർ ജോബിഷ് തടത്തിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. പ്രസ്തുത പരിപാടിയുടെ ഭാഗമായി കുട്ടികളുടെ മാസ് ഡ്രിൽ, ദേശഭക്തി ഗാനം, പതാക നിർമാണ മത്സരം, ക്ലാസ് തല സ്വാതന്ത്ര്യ ദിന റാലി, പ്രസംഗമത്സരം, നൃത്ത ശിൽപം, ചോദ്യോത്തര പയറ്റ് തുടങ്ങിയ ശ്രദ്ധേയമായ പരിപാടികൾ അരങ്ങേറി. ചടങ്ങിൽ പി റ്റി എ പ്രസിഡൻ്റ് ശ്രീ സജി എ സി, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ഷൈനി ടോമി, സ്റ്റാഫ് സെക്രട്ടറി ശ്രീ ബിജു പി ജോസഫ് എന്നിവർ സംസാരിച്ചു. തുടർന്ന് സ്വാതന്ത്ര ദിന മധുര വിതരണം നടന്നു.

Leave a Reply