കൊട്ടോടി സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾവൈവിധ്യമാർന്നകലാപരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം നടത്തപ്പെട്ടു.

രാജപുരം:കൊട്ടോടി സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ
വൈവിധ്യമാർന്ന
കലാപരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം നടത്തപ്പെട്ടു.
സ്കൂൾ പ്രിൻസിപ്പൽ മധുസൂദനൻ സാർ പതാക ഉയർത്തി. നഴ്സറി കുട്ടികൾ അസംബ്ലി നടത്തി. മാസ് ഡ്രിൽ മാർച്ച് പാസ്റ്റ് എന്നിവ അസംബ്ലി ഗ്രൗണ്ടിൽ നടത്തപ്പെട്ടു
അതിനുശേഷം ഹാളിൽ നടന്ന യോഗത്തിൽസ്കൂൾ കറസ്പോണ്ടന്റ് ഫാ.സനീഷ് കയ്യാലക്കകത്ത് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ മധുസൂധനൻ സാർ സ്വാതന്ത്രദിന സന്ദേശം നൽകി. ദേശഭക്തിഗാനം പ്രസംഗ മത്സരം, ദേശീയ നേതാക്കന്മാരെ അനുകരിച്ചു കൊണ്ടുള്ള പ്രച്ഛന്നവേഷം. തുടങ്ങിയവിവിധ മത്സരങ്ങൾ നടത്തി.
പിടിഎ പ്രസിഡണ്ട് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ മധുര വിതരണവും നടത്തി.

Leave a Reply