കോടോം ബേളൂർ പഞ്ചായത്തിൽ ഡിജി കേരളം പദ്ധതി പ്രഖ്യാപനം നടത്തി

രാജപുരം : കോടോം ബേളൂർ പഞ്ചായത്ത് ഡിജി കേരളം പദ്ധതി പ്രഖ്യാപനം  പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി. ശ്രീജ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത്‌ സെക്രട്ടറി ജയ്സൺ സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്.ജയശ്രീ അധ്യക്ഷത വഹിച്ചു. ഡിജി കേരളം പഞ്ചായത്ത്‌ ആർ പി സുധാകരൻ പദ്ധതിയുടെ പ്രവർത്തന വിശകലനം നടത്തി. പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി കുഞ്ഞിക്കണ്ണൻ വരയിൽ, പഞ്ചായത്ത്‌ ക്ഷേമകാര്യ ചെയർമാൻ. പി.ഗോപാലകൃഷ്ണൻ, പഞ്ചായത്ത്‌ ആർ.പി രാമചന്ദ്രൻ, ബ്ലോക്ക്‌ പ്ലാനിങ്ങ് ഓഫിസർ. ഗംഗാധരൻ, ആർ ജി എസ് എ കോർഡിനേറ്റർ അശ്വതി, സി ഡി എസ് വൈസ് ചെയർപേഴ്സൺ പി.എൽ. ഉഷ, എൻ എസ് എന്ന് വളണ്ടിയർ  ദർശാന്ത് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വളണ്ടിയർമാർ അടക്കം 80 പേർ പങ്കെടുത്തു. പഞ്ചായത്ത്‌ പ്രേരക്. ലതിക യാദവ് നന്ദി പറഞ്ഞു.

Leave a Reply