രാജപുരം: നിർമ്മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ഭാഗമായി കോടോം-ബേളൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓടയഞ്ചാൽ ടൗണും ഷോപ്പിംഗ് കോംപ്ലക്സും ശുചീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജയചന്ദ്രൻ.ടി.വി ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പരിധിയിലെ ഏറ്റവും തിരക്കേറിയ വ്യാപാര കേന്ദ്രമായ ഓടയഞ്ചാൽ ടൗണിൽ രാവിലെ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ ടൗണിലെ റോഡരികുകൾ, ഓടകൾ, ഷോപ്പിംഗ് കോംപ്ലക്സ് പരിസരം, എന്നിവിടങ്ങളിലെല്ലാം പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് വൃത്തിയാക്കി. കാട് പിടിച്ചു കിടന്ന ഭാഗങ്ങൾ വെട്ടിത്തെളിച്ചു. ഓടകളിലെ മാലിന്യം നീക്കി വെള്ളം ഒഴുകാൻ സൗകര്യമൊരുക്കി
പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, ഹരിതകർമ്മസേന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങി നിരവധി പേർ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.
ശുചിത്വം ഒരു ദിവസത്തെ പരിപാടി മാത്രമല്ല, നമ്മുടെ ജീവിതശൈലിയുടെ ഭാഗമാകണം. ടൗൺ വൃത്തിയായി സൂക്ഷിക്കുന്നത് പഞ്ചായത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല, വ്യാപാരികളും പൊതുജനങ്ങളും ഒരുപോലെ സഹകരിക്കണം. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന ശീലം നാം പൂർണ്ണമായും ഉപേക്ഷിക്കണമെന്നും
ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് ജയചന്ദ്രൻ ടി.വി പറഞ്ഞു,
പഞ്ചായത്തിലെ മാലിന്യ സംസ്കരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും വിവിധ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിനായി വിവിധ പരിപാടികളും സംഘടിപ്പിക്കും.ശുചീകരണ പ്രവർത്തനത്തിന് നാട്ടുകാരുടെയും വ്യാപാരികളുടെയും മികച്ച സഹകരണമാണ് ലഭിച്ചത്.
