രാജപുരം : എണ്ണപ്പാറ കുടുംമ്പാരോഗ്യ കേന്ദ്രം പ്രവർത്തന ക്ഷമമാക്കണമെന്ന് തായന്നൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റിയംഗം സി.എച്ച്.കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്തു. ഇ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു .
ജില്ലാ കമ്മറ്റിയംഗങ്ങളായ സി.ബാലൻ , എം.വി.കൃഷ്ണൻ ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ , ഏരിയ കമ്മറ്റിയംഗങ്ങളായ പി.ജി.മോഹനൻ , എം.സി.മാധവൻ , പി .രാമചന്ദ്രൻ , ഷാലുമാത്യു , പി.ദാമോധരൻ , ടി.വി.ജയചന്ദ്രൻ, ബാനം കൃഷ്ണൻ , രജനി കൃഷ്ണൻ , യു.തമ്പാൻ, യു.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു . ലോക്കൽ സെക്രട്ടറി പി.ഗംഗാധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . സംഘാടക സമിതി ചെയർമാൻ പി.കരുണാകരൻ സ്വാഗതം പറഞ്ഞു.