കള്ളാർ പഞ്ചായത്തിൽ തെരുവുനായ്ക്കൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു.

രാജപുരം: കള്ളാർ പഞ്ചായത്തിന്റെയും കള്ളാർ വെറ്റിനറി ഡിസ്പെൻസറിയുടെയു സംയുക്ത ആഭിമുഖ്യത്തിൽ വാർഷിക പദ്ധതി 2026-27 ൻ്റെ ഭാഗമായുള്ള തെരുവുനായ്ക്കൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് ഉദ്ഘാടനം കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജിത.കെ കാഞ്ഞിരത്തടിയിൽ വച്ചു ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ ബിന്ദു, പി.ശ്രീവിദ്യ, എന്നിവർ പങ്കെടുത്തു. വെറ്ററിനറി സർജൻ ഡോക്ടർ ആഫ്രിദ്.എ.ആർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ലക്ഷ്മി രാജൻ, കൃഷ്ണാനന്ദ്.കെ.ബി, ബിബി.പി.എൻ എന്നവർ തെരുവ് നായ്ക്കളുടെ പേവിഷബാധ പ്രതിരോധ കുത്തിവെപ്പിന് നേതൃത്വം നൽകി. കള്ളാർ പഞ്ചായത്തിലെ 15 വാർഡുകളിലായി രണ്ട് ദിവസങ്ങളിലായിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.