ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ ശിശു ദിനം ആചരിച്ചു.

രാജപുരം : ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ ശിശു ദിനം ആചരിച്ചു. പ്രഥമാധ്യാപകൻ എബ്രാഹം കെ.ഒ ഏവരെയും സ്വാഗതം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സി.ചന്ദ്രൻ, സീനിയർ അസിസ്റ്റൻറ്റ് ഷൈബി എബ്രാഹം എന്നിവർ ആശംസകൾ നേർന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളോടൊപ്പം മധുരവിതരണവും നടത്തി. അദ്ധ്യാപികമാരുടെ ഡാൻസ് കുട്ടികളിൽ ആവേശം ഉണർത്തി. എസ്.ആർ.ജി കൺവീനർ ചൈതന്യ ബേബി നന്ദി പറഞ്ഞു. ശ്രുതി ബേബി, അനില തോമസ്, ഷീജ ജോസ് , ഡോൺസി ജോജോ, ജെസീക്ക , അഭിയ ജോസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകി.

Leave a Reply