കോട്ടയം അതിരൂപത സഹായ മെത്രാനായ മാർ തോമസ് ആനിമുട്ടിൽ പിതാവിന്21/11/2026 ശനിയാഴ്ച്‌ചരാജപുരം ഫൊറോനയിൽ സ്വീകരണം നൽകുന്നു.

രാജപുരം: 1911ൽ കോട്ടയം അതിരൂപത സ്ഥാപിതമായതിനു ശേഷം ആദ്യമായാണ് കോട്ടയം അതിരൂപതയ്ക്ക് മലബാറിൽ നിന്ന് ഒരു സഹായ മെത്രാൻ ഉണ്ടാവുന്നത്. 1943 ലെ സംഘടിത മലബാർ ക്നാനായ കുടിയേറ്റം നടന്ന മടമ്പം, രാജപുരം ഫൊറോനകളിൽ നിന്ന് ആദ്യമായി നിയമി തനായ മെത്രനാണ് മാർ തോമസ് ആനിമൂട്ടിൽ, മടമ്പം ഫൊറോനയിലെ പയ്യാവൂർ ഇടവകയിൽ താമസമാക്കിയവരാണ് തോമസ് ആനിമൂട്ടിൽ പിതാവിൻ്റെ കുടുംബം.
വൈദികനായി 37 വർഷം പൂർത്തിയാക്കിയ മാർ തോമസ് ആനിമൂട്ടിൽ അഭിവന്ദ്യ മാർ കുര്യാക്കോസ് കുന്നശ്ശേരി മെത്രാപ്പോലിത്തായുടെ പേഴ്സ‌ണൽ സെക്രട്ടറി, കോട്ടയം കത്തിഡ്രൽ അഡ്‌മിനിസ്ട്രേറ്റർ, അതിരൂപത ചാൻസലർ, ശ്രീപുരം പാസ്റ്റർ സെൻട്രൽ ഡയറക്ടർ, ഉഴവൂർ, കടുത്തു രുത്തി എന്നീ ഫൊറോന പള്ളികളുടെ വികാരി, കോട്ടയം കാരിത്താസ് ആശുപത്രിയുടെ ഡയറക്ടർ, അതിരൂപത പാസ്റ്റർ കൗൺസിൽ സെക്രട്ടറി, മിഷൻ ഡയറക്ടർ എന്ന നിലയിൽ അമേരിക്കയിലും ശുശ്രൂഷ ചെയ്തു‌. കോട്ടയം അതിരൂപതയുടെ പ്രോ-പ്രോട്ടോ സിഞ്ചലൂസ് ആയി പ്രവർത്തിച്ചു വരുകയായിരുന്നു മാർ തോമസ് ആനിമൂട്ടിൽ.
ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ക്‌നാനായ സമുദായ അംഗങ്ങളുടെ അജപാലന പ്രവർത്ത നങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും എല്ലാ അംഗങ്ങൾക്കും ശുശ്രൂഷ ഉറപ്പാക്കുന്ന തിനും ക്നാനായ സമൂഹം നടത്തിയ ദീർഘനാളത്തെ പരിശ്രമങ്ങളുടെയും, പ്രാർത്ഥനയുടെയും ഫലമാണ് കോട്ടയം ക്നാനായ അതിരൂപതയ്ക്ക് മൂന്നാമതൊരു സഹായ മെത്രാനായി മാർ തോമസ് ആനിമൂട്ടിൽ നിയമിതനായത്.
കോട്ടയം അതിരൂപതയിലെ മലബാർ പ്രദേശത്തെ വിശ്വാസ സമൂഹത്തിൻ്റെ ആത്മീയ, ഭൗതിക വളർച്ചയ്ക്കായി പ്രത്യേകം നിയമിതനായ മാർ തോമസ് ആനിമൂട്ടിൽ പ്രഥമ മലബാർ ക്നാനായ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായ രാജപുരത്ത് ആദ്യമായി എത്തുമ്പോൾ ഊഷ്‌മളമായ സ്വീകരണ ത്തിന് ഒരുങ്ങുകയാണ് ക്‌നാനായ കുടിയേറ്റ ജനത.
21/11/2026 ശനിയാഴ്‌ച വൈകുന്നേരം 2.30ന് ഒടയൻചാലിൽ സ്വീകരിച്ച് വാഹന ഘോഷയാത്രയായി രാജപുരത്തെത്തി അവിടെ നിന്ന് വിശിഷ്ട് വ്യക്തികളും കുടിയേറ്റമക്കളും ഒന്ന് ചേർന്ന് സ്വീകരിച്ച് റാലിയായി പൊതുസമ്മേളനം നടക്കുന്ന രാജപുരം പാരീഷ് ഹാളിൽ എത്തുന്നു.
രാജപുരം ഫൊറോന വികാരി ഫാ. ജോസഫ് അരിച്ചിറ അധ്യക്ഷതവഹിക്കും, കാസർഗോഡ് എം.പി രാജമോഹൻ ഉണ്ണിത്താൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും, കാഞ്ഞങ്ങാട് എം.എൽ.എ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. സാബു എബ്രഹാം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബിന്ദു.സി, കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രജിത കെ, പനത്തടി ഫൊറോനാ വികാരി റവ. ഫാ.ചാക്കോ കുടിപറമ്പിൽ, കെ.സി.സി ഫൊറോന പ്ര സിഡണ്ട് ശ്രീ.ഒ.സി ജെയിംസ് എന്നിവർ സംസാരിക്കും, പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിന് ധികൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിക്കും.
പത്രസമ്മേളനത്തിൽ രാജപുരം ഫൊറോന വികാരിയും ചെയർമാനുമായ ഫാ. ജോസ് അരീച്ചിന പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ.സജി മുളവനാൽ, പബ്ലിസിറ്റി കൺവീനർ ശ്രീ.ജിജി കിഴക്കേ പുറത്ത്, ശ്രീ.ഫിലിപ്പ് വെട്ടിക്കുന്നേൽ എന്നിവർ പങ്കെടുത്തു