ഓൾ കേരള ഫോട്ടോഗ്രാഫഴ്‌സ് അസോസിയേഷൻ (എകെപിഎ) കാസർകോട് ജില്ലാ കമ്മിറ്റി പരിസ്‌ഥിതി ദിനാഘോഷം നടത്തി

രാജപുരം: ഓൾ കേരള ഫോട്ടോഗ്രാഫഴ്‌സ് അസോസിയേഷൻ (എകെപിഎ) കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്‌ഥിതി ദിനാഘോഷം നടത്തി. ഇരിയ ഗവ. ഹൈസ്‌കൂളിൽ എകെപിഎ സംസ്‌ഥാന വൈസ് പ്രസിഡൻ്റ് സജീഷ് മണി ഉദ്ഘാടനം ചെയ്‌തു. സംസ്‌ഥാന സെക്രട്ടറി ഹരീഷ് പാലാക്കുന്ന് വിദ്യാർഥികൾക്ക് വൃക്ഷത്തൈ വിതരണം നടത്തി. പിടിഎ പ്രസിഡന്റ് പി.ഗംഗധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് സുഗുണൻ ഇരിയ. ഡിഎഫ്ഒ കെ.അഷറഫ് എന്നിവർ ചേർന്ന് സ്‌കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു. ജില്ലാ സെക്രട്ടറി വി.എൻ.രാജേന്ദ്രൻ, ട്രഷറർ എൻ.കെ.പ്രജിത്, പിആർഒ രാജീവൻ സ്നേഹ, രാജപുരം മേഖല പ്രസിഡന്റ്റ് സിനു ബന്തടുക്ക, കാഞ്ഞങ്ങാട് മേഖല പ്രസിഡന്റ് രമേശൻ മാവുങ്കാൽ, രാജപുരം യൂണിറ്റ് പ്രസിഡൻ്റ് സണ്ണി മാണിശേരി, പ്രധാനാധ്യാപിക ബിന്ദു, ഇക്കോ ക്ലബ് കോഓർഡിനേറ്റർ രാജേഷ് എന്നിവർ സംസാരിച്ചു.

Leave a Reply