
രാജപുരം : ലഹരി വിരുദ്ധ സന്ദേശവുമായി കേരളത്തിലുടനീളം റിട്ടയേഡ് എസ് ഐ ഷാജഹാൻ നടത്തുന്ന സൈക്കിളിൽ സന്ദേശ യാത്രക്ക് മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ സ്വീകരണം നൽകി. സമൂഹത്തിൽ ഉയർന്നുവരുന്ന ലഹരി എന്ന വിപത്തിനെ തുടച്ചുനീക്കാൻ കുട്ടികളോട് ഷാജഹാൻ ആഹ്വാനം ചെയ്തു. മാലക്കല്ല് സ്കൂളിലെ ഈ വർഷത്തെ കാര്യക്ഷമമായ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് ഷാനവാസ് സാറിൻ്റെ സാന്നിധ്യം എന്ന് പ്രധാന അദ്ധ്യാപകൻ എം.എ.സജി പറഞ്ഞു.
സ്കൂൾ മാനേജർ ഫാദർ ഡിനോ കുമ്മാനിക്കാട്ട്, ഹെഡ് മാസ്റ്റർ എം.എ. സജി, പിടിഎ പ്രസിഡൻ്റ് എ.സി.സജി, രാജപുരം എസ്ഐ കരുണാകരൻ, ഫാദർ ടിനോ ചാമക്കാലായിൽ എന്നിവർ സന്നിഹിതരായി.