
രാജപുരം :പശ്ചിമേഷ്യ സംഘര്‍ഷഭരിതമാകുമ്പോള്‍ ലോകത്തിന് സമാധാനത്തിന്റെ
സന്ദേശമാണ് ഈ നൂറാം സ്ഥാപകദിനത്തില്‍ സമസ്ത നല്‍കുന്നത്. സമസ്ത എക്കാലവും മുറുകെപ്പിടിച്ച വര്‍ഗീയവിരുദ്ധ, തീവ്രവാദവിരുദ്ധ സമാധാന നിലപാടിന്റെ വിളംബരം തന്നെയാണ്
ഈ സ്ഥാപക ദിനവും മുന്നോട്ട് വെക്കുന്നത്.
സമസ്തയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ് വൈ എസ് ചുള്ളിക്കര അയ്യങ്കാവ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാവ് മസ്ജിദ് പരിസരത്ത് കേരള മുസ്ലിം ജമാഅത്ത് പാണത്തൂർ സർക്കിൾ കമ്മിറ്റി പ്രസിഡന്റ് കെ അബ്ദുല്ല ഹാജി പതാക ഉയർത്തി. അബ്ദുൽ റഹിമാൻ നൂറാനി പ്രാർത്ഥന നടത്തി.