
രാജപുരം : ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 സെന്റ് മേരിസ് എ യു പി സ്കൂൾ മാലക്കല്ലിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ നാരായണൻ ലഹരി വിരുദ്ധ ക്ലബ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഫാദർ അജിൽ തടത്തിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി എം എ, പിടിഎ പ്രസിഡന്റ് സജി എ സി, ശ്രീമതി അന്നാ തോമസ്, ശ്രീ നവീൻ പി എന്നിവർ സംസാരിച്ചു. കുട്ടികൾ എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും സൂംബാ നൃത്തം അവതരിപ്പിക്കുകയും ചെയ്തു. ഇനിയും ഉറക്കെ എന്ന പേരിൽ മുദ്രാവാക്യ രചന മത്സരം നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.