ത്രിതല പഞ്ചായത്തുകൾ കയ്യൊഴിഞ്ഞു. ദേവസ്യയ്ക്ക് ലോട്ടറി സ്റ്റാൾ നിർമിച്ച് നൽകി ബിജെപി കള്ളാർ പഞ്ചായത്ത് 14-ാം വാർഡ് കമ്മിറ്റി.

രാജപുരം: ത്രിതല പഞ്ചായത്തുകൾ കയ്യൊഴിഞ്ഞു. ദേവസ്യയ്ക്ക് ലോട്ടറി സ്റ്റാൾ നിർമിച്ച് നൽകി ബിജെപി കള്ളാർ പഞ്ചായത്ത് 14-ാം വാർഡ് കമ്മിറ്റി. കള്ളാർ പഞ്ചായത്തിലെ ഒരളയിൽ താമസിക്കുന്ന ലോട്ടറി വിൽപനക്കാരൻ പനച്ചിക്കുന്നേൽ ദേവസ്യ വാർഡ് മെംബറായ എകൃഷ്ണ കുമാറിനോട്   ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രം. പ്രായമായതിനാൽ നടന്ന് ലോട്ടറി വിൽക്കാൻ സാധിക്കുന്നില്ല. ഒരു ലോട്ടറി സ്റ്റാൾ ശരിയാക്കിത്തരണം. ഏതെങ്കിലും വഴിക്ക് സാധ്യമാണെങ്കിൽ ശരിയാക്കാം എന്ന് വാക്കു കൊടുത്തു. ഒടുവിൽ ത്രിതല പഞ്ചായത്തുകളിൽ നിന്നും സാധ്യമാകാതെ വന്നപ്പോൾ ബിജെപി 14ാം വാർഡ് കമ്മിറ്റിയുടെ സഹായത്തോടെ ദേവസ്യയുടെ സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു.
പൂടുംകല്ലിൽ ആരംഭിച്ച ലോട്ടറി സ്റ്റാൾ പഞ്ചായത്തംഗം എം.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. എം.മധു, തമ്പാൻ മഞ്ഞങ്ങാനം തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply