
രാജപുരം: കോടോത്ത് ഡോ അംബേദ്കർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ സുംബ ഡാൻസ് അരങ്ങേറി. സ്കൂളിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ചടങ്ങിന് പ്രിൻസിപ്പാൾ പി.എം.ബാബു അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ്സ് സി.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ. ജയരാജൻ, കായിക അധ്യാപകൻ കെ.ജനാർദ്ദനൻ , സിനിയർ അസിസ്റ്റൻ്റ് എം.ബി.സുപ്രിയ, സ്റ്റാഫ് സെക്രട്ടറി ബി.ലീന, സന്ധ്യ, പി.ബി.കൃഷ്ണൻ, ചിത്രകലാ അധ്യാപകൻ ജസ്റ്റിൻ റാഫേൽ, ഹൈസ്കൂൾ സീനിയർ അസിസ്റ്റൻ്റ് എം എ .ഹാജിറ എന്നിവർ നേതൃത്വം നൽകി.