എസ്എസ്എഫ് കാഞ്ഞങ്ങാട് ഡിവിഷൻ സാഹിത്യോത്സവ് നീലേശ്വരം അഴിത്തലയിൽ പ്രമുഖ മാധ്യമ പ്രവർത്തകനും അധ്യാപകനുമായ രവീന്ദ്രൻ കൊട്ടോടി ഉദ്ഘാടനം ചെയ്യും

രാജപുരം: എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ 11, 12 തീയതികളിൽ നീലേശ്വരം അഴിത്തലയിൽ നടക്കും.
നീലേശ്വരം, കാഞ്ഞങ്ങാട്, അജാനൂർ, പരപ്പ, പാണത്തൂർ,പുഞ്ചാവി എന്നീ അഞ്ച് സെക്ടറുകളിൽ നിന്ന് 600 ൽ അധികം മത്സരാർത്ഥികൾ സാഹത്യോത്സവത്തിൽ പങ്കെടുക്കും
ഇന്നു 11.7.25 ന് വൈകിട്ട് പ്രമുഖ മാധ്യമപ്രവർത്തകനും അധ്യാപകനുമായ രവീന്ദ്രൻ കൊട്ടോടി സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും.
ഡിവിഷൻ പ്രസിഡന്റ് അബ്ദുറഹ്‌മാൻ ശാമിൽ ഇർഫാനി അധ്യക്ഷനാകും. എസ് എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം യൂസുഫ് സഖാഫി മൂത്തേടം പ്രമേയ പ്രഭാഷണം നടത്തും. എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ പ്രസിഡന്റ്‌ അബ്ദുൽ ലത്തീഫ് സഖാഫി മദനീയം, കേരള മുസ് ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി വി.സി.അബ്ദുല്ല സഅദി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുർഷിദ് പുളിക്കൂർ, എസ് വൈ എസ് സോൺ സെക്രട്ടറി അബ്ദുല്ല മൗലവി ക്ലായിക്കോട്, അഴിത്തല മഹല്ല് ജമാഅത്ത് പ്രസിഡന്റ് സൈനുദ്ദീൻ ഹാജി, വാർഡ് കൗൺസിലർമാരായ ടി അബൂബക്കർ, വിനു നിലാവ്, അൻവർ സാദിഖ് എന്നിവർ സംസാരിക്കും. 12 ന് വൈകിട്ട് നടക്കുന്ന സമാപന സംഗമം
എസ് വൈ എസ് ജില്ലാ സെക്രട്ടറി ശിഹാബ് പാണത്തൂർ ഉദ്ഘാടനം ചെയ്യും.എസ് എസ് എഫ് ജില്ലാ സെക്രട്ടറി സകരിയ അഹ്‌സനി അനുമോദന പ്രഭാഷണം നടത്തും.
ജില്ല സാഹിത്യോത്സവ് ജൂലൈ 20മുതൽ 27 വരെ ബദി യടുക്കയിലും, സംസ്ഥാന സാഹിത്യോത്സവ് ആഗസ്ത് 4മുതൽ 10വരെ പാലക്കാടും നടക്കും.
സ്വാഗതസംഘം ചെയർമാൻ അബ്ദുൽഖാദർ ഹാജി,കൺവീനർ നദീർ അഷ്‌റഫി, സുബൈർ കാരയിൽ, സുബൈർ സഅദി എന്നിവർ സംബന്ധിക്കും.

Leave a Reply