
രാജപുരം: കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി അടച്ചുപുട്ടാനുള്ള സർക്കാർ ശ്രമം പൊതുജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് അഡ്വ:ബി.എം.ജമാൽ
കുട്ടികളുടെയും ആശുപത്രി പൂർണ്ണമായും പ്രവർത്തന സജ്ജമാക്കണമെന്ന ആവശ്യമുയർത്തിയും കാസർകോട് ആരോഗ്യ മേഖലയോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെയും ഫോറം ഫോർ കാസർകോട് സംഘടിപ്പിച്ച ഏകദിന നിരാഹാര സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
ഫോറം ചെയർമാൻ പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷനായ സമരത്തിൽ മുസ്ലിം ലീഗ് മുനിസിപ്പൽ ചെയർമാൻ എം.പി.ജാഫർ, ബിജെപി മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് മുൻ നഗരസഭ ചെയർമാൻ എം.വി.ഗോപി, സംസ്ക്കാര സാഹിതി ജില്ലാ സെക്രട്ടറി ദിനേശൻ മൂലക്കണ്ടം, മുൻ ഹൗസിംഗ് സൊസൈറ്റി പ്രസിഡണ്ട് മാധവൻ നായർ, ഹരിശ്ചന്ദ്രൻ, വി.വി.മോഹനൻ, സി.എച്ച്. തസ്റീന, സരോജ, സലാം മീനാപ്പീസ്, ലക്ഷ്മി അമ്മ മുത്തപ്പനാർകാവ്, അബ്ദുൾഖയ്യൂം , സുഹറ, അശോക് ഹെഗ്ഡെ തുടങ്ങിയവർ സംസാരിച്ചു. ഫോറം ഫോർ കാസർകോട് ജില്ലാ സെക്രട്ടറി സിസ്റ്റർ ജയ ആൻ്റോ സ്വാഗതവും ട്രഷറർ മനോജ് ഉപ്പിലിക്കൈ നന്ദിയും പറഞ്ഞു