രാജപുരം: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ 50 ാം വാർഷികത്തിൻ്റെ ഭാഗമായി കെസിഇയു പബ്ലിക് സർവൻ്റ്സ് യൂണിറ്റ് സംഘടിപ്പിച്ച ജില്ലാതല പുരുഷ വനിത വടംവലി മത്സരത്തിൽ കെസിഇയു പനത്തടി സഹകരണ ബാങ്ക് യൂണിറ്റ് പുരുഷ വിഭാഗത്തിലും, കെസിഇയു തേജസ്വിനി ആശുപത്രി യൂണിറ്റ് വനിതാ വിഭാഗത്തിലും ജേതാക്കളായി.
പുരുഷ വിഭാഗത്തിൽ കെസിഇയു മടിക്കൈ ബാങ്ക് യൂണിറ്റ്, വനിതാ വിഭാഗത്തിൽ കെസിഇയു കുമ്പള സഹകരണ ആശുപത്രി യൂണിറ്റും റണ്ണേഴ്സായി.വിദ്യാനഗർ ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപം നടന്ന മത്സരം യൂണിയൻ ജില്ലാ സെക്രട്ടറി കെ.വി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് ടി.വി.സിനി അധ്യക്ഷത വഹിച്ചു.. ജില്ലാ ജോ.സെക്രട്ടറി ബി.മോഹനൻ, വി.ബിന്ദു സംസാരിച്ചു. സമാപന യോഗത്തിൽ കാസർകോട് ബാർ അസോസിയേഷൻ പ്രസിഡണ്ട് എ.ജി.നായർ വിജയികൾക്ക് ട്രോഫികൾ നൽകി. രാഘവൻ ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. ഏരിയാ സെകട്ടറി ബി.രാധാകൃഷ്ണൻ , ജില്ലാ കമ്മിറ്റിയംഗം ജയശ്രീ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ടി.മഹേഷ് സ്വാഗതവും വി.വിനോദ് നന്ദിയും പറഞ്ഞു.
