സാമൂഹ്യ പ്രവർത്തകൻ പാറപ്പള്ളിയിലെ ശരത്തിന് അനുമോദനം നൽകി.

രാജപുരം: വേൾഡ് ബുക്ക്‌ ഓഫ് എക്സലൻസ് അംഗീകാരവും യങ് കമ്മ്യൂണിറ്റി ചാമ്പ്യൻ അവാർഡും നേടിയ അമ്പലത്തറ പാറപ്പള്ളിയിലെ ശരത്തിനെ കോടോം -ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് വികസന സമിതി നേതൃത്വത്തിൽ പാറപ്പള്ളി ഹാപ്പിനെസ്സ് പാർക്കിൽ വെച്ച് അനുമോദനം നൽകി. വാർഡ് മെമ്പറും പഞ്ചായത്ത് വൈ: പ്രസിഡൻ്റുമായ പി.ദാമോദരൻ ഷാൾ അണിയിച്ച് അനുമോദിച്ചു. വി.കെ.കൃഷ്ണൻ അദ്ധ്യക്ഷതയും വഹിച്ചു.
രക്‌തദാന ജീവകാരുണ്യ രംഗത്തെ പ്രവർത്തനത്തിന് നാഷണൽ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആർട്ടിസ്റ്സ് ആൻഡ് ആക്റ്റീവിസ്റ്റിസ് ഏർപെടുത്തിയ അവാർഡാണ് ലഭിച്ചത്. ഡൽഹി ഭാരത് മണ്ഡപത്തിലും, ഹരിയാന കർണാൽ വച്ചുമാണ്അവാർഡ് ദാന ചടങ്ങ് നടന്നത്. കേരളത്തിലെ അറിയപ്പെടുന്ന ബ്ലഡ് കോർഡിനേറ്ററായ ശരത് കേരളോൽസവത്തിലും മറ്റു മത്സരങ്ങളിലും പഞ്ചഗുസ്തി മത്സരത്തിൽ ജില്ലാ – സംസ്ഥാന തലങ്ങളിൽ മെഡൽ ജേതാവാണ്. ടി.പി.വന്ദന, ബി.മുരളി, പി.നാരായണൻ, നിഷ, ജിഷ, സുജിത്ത് എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതം പറഞ്ഞു

Leave a Reply