ഒടയംചാൽ ഷോപ്പിങ്ങ് കോംപ്ലക്സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

രാജപുരം : കോടോം – ബേളൂർ ഗ്രാമപഞ്ചായത്തിലെ ഒടയംചാലിൽ പണികഴിപ്പിച്ചിരിക്കുന്ന ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് പദ്ധതിയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു..
എട്ട് കോടി രൂപ ചിലവഴിച്ച് പണി പൂർത്തീകരിച്ച 43 കടമുറികളോടുകൂടിയതാണ്  ഷോപ്പിംഗ് കോംപ്ലക്‌സ്. കാസർഗോട്ടെ 4 പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന കേന്ദ്രമാണ് ഒടയംചാൽ. ഇവിടെ ഇത്തരത്തിലൊരു പദ്ധതി പൂർത്തിയാകുമ്പോൾ ഈ പ്രദേശത്തിന്റെ വികസനത്തിനും സമീപ പ്രദേശങ്ങളിലേക്കുള്ള ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപകാരപ്പെടുന്നതാവും ഇത് എന്ന കാര്യത്തിൽ സംശയമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എം.രാജഗോപാലന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി, വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ് , ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള , ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, കോടോംബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരന്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ടി.ടി.സുരേന്ദ്രന്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ സ്വാഗതവും സെക്രട്ടറി എസ്ജി . വിപിന്‍ നന്ദിയും പറഞ്ഞു.

Leave a Reply