ഉപജില്ല സർഗോത്സവം നടത്തി.

രാജപുരം: വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഹോസ്ദുർഗ് ഉപജില്ല സർഗോത്സവം ഗവ യു പി സ്കൂൾ ബേളൂരിൽ 2025 ഒക്ടോബർ 4 ശനിയാഴ്ച നടത്തി. പ്രൗഢഗംഭീരമായ ഉദ്ഘാടനചടങ്ങിൽ സ്കൂൾ പ്രധാനധ്യാപകൻ എം. രമേശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം കുഞ്ഞെഴുത്തുകാരിയും ഉജ്ജ്വല ബാല്യപുരസ്‌കാര ജേതാവുകൂടിയായ കുമാരി ശിവദ കൂക്കൾ നിർവഹിച്ചു.PTA പ്രസിഡന്റ്‌ ശ്രീ. കെ.പ്രതീഷ് കുമാർ അധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ജയശ്രി എൻ. എസ് സർട്ടിഫിക്കറ്റ് വിതരണം നടത്തി. പഞ്ചായത്തംഗം ശ്രീ പി.ഗോപി,
PTA അംഗങ്ങളായ ശ്രീ ജയൻ ചെന്തളം ,ഹരീഷ് ഏളാടി, ബിജു വയമ്പ്, സിന്ധു, പ്രതീക്ഷ യു എ ഇ കമ്മിറ്റി അംഗം ശ്രീ സുനിൽ, ബി.കെ. സുരേഷ്, സി.ചന്ദ്രൻ,മുൻ ഹെഡ്മാസ്റ്റർ ശ്രീ ഗോപിമാസ്റ്റർ, ബിജിലി ടീച്ചർ, ഡോ: കെ.വി. രാജേഷ് മാസ്റ്റർ, പി.മോഹനൻ മാസ്റ്റർ, കെ.വി.സജിന തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. വിദ്യാരംഗം ഉപജില്ല കൺവീനർ ഡോ:പി.കെ. ദീപക് പദ്ധതി വിശദീകരിച്ചു.
തുടർന്ന് വിവിധ രചനകളിലും, അഭിനയം, നാടൻപാട്ട്, കാവ്യാലാപനം, തുടങ്ങിയ മേഖലകളിലും പ്രഗത്ഭരായ വ്യക്തിത്വങ്ങൾ ശില്പശാല നയിച്ചു. എഴുന്നൂറിലധികം കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും പങ്കെടുത്ത പരിപാടി ബേളൂർ സ്കൂളിന്റെ ആതിഥേയത്വത്തിൽ PTA, MPTA, SMC, അംഗങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വൻ വിജയമാക്കി തീർക്കാൻ സാധിച്ചു.

Leave a Reply