കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ശിശുദിനാഘോഷം നടത്തി

രാജപുരം :
കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ ശിശുദിനാഘോഷം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അധ്യക്ഷനും ഉദ്ഘാടകനും അവതാരകരും എൽപി,  പ്രീ പ്രൈമറി കുട്ടികൾ ആയിരുന്നു. 4 ബി ക്ലാസിലെ എം. അൻവിക അധ്യക്ഷത വഹിച്ച യോഗം ഉദ്ഘാടനം ചെയ്തത് പ്രീ പ്രൈമറി യിലെ സാഥ്വികും, കൃപാ മരിയ ജിതേഷും ചേർന്നാണ്. 5 ബിയിലെ മുഹമ്മദ് അനസ്  സ്വാഗതം ചെയ്തു. 5 ബിയിലെ അവന്യ പ്രമോദ് , 2 ബിയിലെ ആരാധ്യ സുധീഷ്, എ.ആത്മിക എന്നിവർ അശംസകൾ നേർന്നു. 3 ബിയിലെ സി.ആത്മിക നന്ദി പറഞ്ഞു.
തുടർന്ന് പ്രച്ഛന്നവേഷ മത്സരവും പുഞ്ചിരി മത്സരവും നടത്തി. വിജയികൾക്കുള്ള സമ്മാനദാനം പി ടിഎ പ്രസിഡൻ്റ് ഉമ്മർ പുണൂർ നിർവ്വഹിച്ചു.
തുടർന്ന് പ്രീ പ്രൈമറിയിലേയും എൽപി ക്ലാസുകളിലെയും കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് ചാച്ചാജി വേഷധാരികളെ ഉൾപ്പെടുത്തി ബലൂണുകളും പ്ലക്കാർഡുകളുമായി മനോഹരമായ റാലി നടത്തി.