രാജപുരം: ശിശുദിനത്തിന്റെ ഭാഗമായി ചാമുണ്ടിക്കുന്ന് ഗവ.ഹൈസ്കൂൾ പതിവിൽ നിന്നും പൂർണ്ണമായും വ്യത്യസ്തമായ രീതിയിൽ അസംബ്ലി സംഘടിപ്പിച്ചു. എൽപി വിഭാഗം കുട്ടികൾ എല്ലാ പരിപാടികളും ആസൂത്രണം ചെയ്തും അവതരിപ്പിച്ചും അസംബ്ലിയെ സജീവമാക്കി. ധ്യാനന്ദ് രാജേഷ് അസംബ്ലി നയിച്ചു. കുട്ടികളാണ് പ്രാർത്ഥന നയിച്ചത്, ദിവസത്തിലെ പ്രധാന വാർത്തകളുടെ അവതരണം, ക ദിനവിചാരം എന്നിവ പങ്കുവെച്ചതും അവർ തന്നെയായിരുന്നു. ഇതിലൂടെ നേതൃത്വം, ആത്മവിശ്വാസം, വേദിപ്രാപ്തി എന്നീ കഴിവുകൾ വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം.
അസംബ്ലിയുടെ ഭാഗമായി ഇംഗ്ലീഷ് മലയാളം പ്രസംഗങ്ങളും. കൂട്ടുകാരെ പ്രചോദിപ്പിക്കുന്ന ചെറിയ ‘മോട്ടിവേഷൻ ടോക്ക്’ അവതരിപ്പിച്ച വിദ്യാർത്ഥികൾ വലിയ കൈയടികൾ നേടി. ശിശു ദിന ഗാനങ്ങൾ, പതിപ്പ് പ്രദർശനം, പോസ്റ്റർ പ്രദർശനം എന്നിവ വിത്യസ്ത പുലർത്തി.സ്കൂളിലെ ജെആർസി ചാർജുള്ള കെ . ഉദയകുമാർ, സ്റ്റാഫ് സെക്രട്ടറി സിന്ധു എന്നിവർ സംസാരിച്ചു. സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡ് കരസ്തമാക്കിയ ശ്യാം കൃഷ്ണയ്ക്ക് അനുമോദാനവും ട്രോഫിയും നൽകി. പരിപാടികളോട് അനുബന്ധിച്ചു പായസവിതരണവും നടന്നു.
ശിശുദിനത്തിന്റെ യഥാർത്ഥ ആത്മാവിനെ പ്രകടമാക്കിയ ഈ വ്യത്യസ്തമായ അസംബ്ലി ദേശീയഗാന
ത്തോടെ സമാപിച്ചു.
