രാജപുരം: കള്ളാർ പഞ്ചായത്ത് യു.ഡി. എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടന്നു. ഡി സി സി വൈസ് പ്രസിഡൻ്റ് ബി.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. യുഡി എഫ് ചെയർമാൻ ഇബ്രാഹിം ചെമ്മനാട് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ പി സി തോമസ്സ് , കൂക്കൾ ബാലകൃഷ്ണൻ, സക്കറിയ വടാന, എം.കുഞ്ഞമ്പു നായർ അഞ്ഞനമുക്കൂട് ,
എച്ച്.വിഘ്നേശ്വര ഭട്ട്, ടി.കെ.നാരായണൻ, എം.എം.സൈമൺ, വിനോദ് ഇടക്കടവ്, കെ.ഗോപി , സജി പ്ലച്ചേരി എന്നിവർ സംസാരിച്ചു.
പഞ്ചായത്തിലെ 15 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു എല്ലാവരും കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുക.
