രാജപുരം :കായലടുക്കം നാടയ്മിന്ന തറവാട് കളിയാട്ട മഹോത്സവത്തിന്റ നോട്ടീസ് പ്രകാശനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ എ.പ്രഭാകരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ വി നാരായണൻ അധ്യക്ഷം വഹിച്ചു. രക്ഷാധികാരികളായ കെ.നാരായണൻ, ടി.കൃഷ്ണൻ, പി.വിരാമചന്ദ്ര മാരാർ, വി.തേറ്, വൈസ് ചെയർമാൻ കരുണാകരൻ ഏളാടി, പബ്ലിസിറ്റി ചെയർമാൻ കെ.സി.മോഹനൻ, കൺവീനർ കെ.സി.ജിജോമോൻ, കെ.രാഘവൻ, കെ.ചന്ദ്രൻ, എസ്.എൻ .സന്ദീപ്, കെ.നാരായണി എന്നിവർ സംസാരിച്ചു. എൻ. സജിത്കുമാർ നന്ദി പറഞ്ഞു.
