രാജപുരം : മാലക്കല്ല് ലൂർദ് മാതാ ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ
അമോലത്ഭവ തിരുനാൾ ഡിസംബർ 7 മുതൽ 14 വരെ. 7ന് രാവിലെ 7.45ന് വികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട് തിരുന്നാൾ കൊടിയേറ്റും 10 മണിക്ക് വിശുദ്ധ കുർബാന തുടർന്ന് വരുന്ന ദിവസങ്ങളിൽ വൈകിട്ട് 4.30ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.ജോമോൻ കൂട്ടുങ്കൽ, ഫാ.ജോബിഷ് തടത്തിൽ, ഫാ.കുര്യൻ ചാലിൽ, ഫാ.മെൽബിൻ ആലപ്പാട്ട്കുന്നേൽ, ഫാ.ഡോമിനിക് ഓണശ്ശേരിൽ, ഫാ.അജീഷ് അയലാറ്റിൽ എന്നിവർ കാർമികത്വം വഹിക്കം. 13ന് വൈകിട്ട് 6.45ന് ജപാമാല പ്രദക്ഷിണം, 8 മണിക്ക് പരിശുദ്ധ കുർബാനയുടെ ആശീർവാദം. ഫാ.ജോസ് അരീച്ചിറ കാർമികത്വം വഹിക്കും. സമാപന ദിവസമായ 14ന് രാവിലെ 6.30ന് ആഘോഷമായ പാട്ട് കുർബാന, ഫാ. റ്റിനോ ചാമക്കാലായിൽ കാർമികത്വം വഹിക്കും. 10ന് തിരുനാൾ പാട്ട് കുർബാന. ഫാ.ജോബിൻ പ്ലാച്ചേരിപ്പുറത്ത് കാർമികത്വം വഹിക്കും. ഫാ.ഒനായി മണക്കുന്നേൽ തിരുനാൾ സന്ദേശം നൽകും. ഫാ.ജോസ് പാറയിൽ പരിശുദ്ധ കുർബാനയുടെ ആശീർവാദം നൽകും.
