രാജപുരം : കൊട്ടോടി ഹയർ സെക്കൻ്ററി സ്കൂളിൽ എൽ പി ക്ലാസ്സുകളിലെ കുട്ടികൾക്കായി ഒരു വർഷം നീണ്ടു നിന്ന പ്രത്യേക ഇംഗ്ലീഷ് ക്ലാസുകളുടെ സമാപനമായി ബ്ലൂമിംഗ് ബഡ്സ് എന്ന പേരിൽ ഏകദിന ഇംഗ്ലീഷ് ക്യാമ്പ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡൻ്റ് ശ ഉമ്മർ പൂണൂർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക അസ്മാബി എം.കെ അധ്യക്ഷത വഹിച്ചു. ബിജു കുര്യാക്കോസ് സ്വാഗതവും രാജൻ ചുള്ളി നന്ദിയും പറഞ്ഞു. എസ്എംസി ചെയർമാൻ എ.ശശിധരൻ , മദർ പിടിഎ പ്രസിഡൻറ് എം.ഷീല എന്നിവർ സംസാരിച്ചു. സുരേഷ് കുറ്റിക്കോലും ആൻസി അലക്സും ക്ലാസുകൾ നയിച്ചു.
