രാജപുരം : സംസ്ഥാന ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ഭാഗമായി വണ്ണാത്തിക്കാനം ഓർമ്മ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ബാലവേദി കുട്ടികൾക്ക് സംഘടിപ്പിച്ച ഒരു മാസം നീണ്ടു നിന്ന വായന കളരി പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ തയ്യാറാക്കിയ കഥകൾ, കവിതകൾ, ചിത്രങ്ങൾ, ലേഖനങ്ങൾ, കാർട്ടൂണുകൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കി പ്രസിദ്ധീകരിച്ച സോവനീറിൻ്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഒക്ലാവ് കൃഷ്ണൻ നിർവ്വഹിച്ചു. വായനശാല പ്രസിഡൻ്റ് വി.എ.പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.. കെ.പി.പീറ്റർ, ബെന്നി തോമസ്, കെ.സന്തോഷ്കുമാർ, കെ.വിനോദ്, ദിവ്യ സുരേഷ്, ഷാജി പുളിനാനിക്കൽ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി എ.കെ.രാജേന്ദ്രൻ സ്വാഗതവും, സൗമ്യ അജീഷ് നന്ദിയും പറഞ്ഞു.
