അയ്യങ്കാവ് വനശാസ്താ കാവില്‍ നവീകരണ പുന: പതിഷ്ഠബ്രഹ്‌മ കലശം നാളെ തുടങ്ങും

രാജപുരം : അയ്യങ്കാവ് വനശാസ്താ കാവില്‍ നവീകരണ പുന: പതിഷ്ഠബ്രഹ്‌മ കലശം ഇരിവല്‍ കേശവന്‍ തന്ത്രികളുടെ മുഖ്യകാര്‍മികത്വത്തില്‍ നാളെ (25.2-26) തുടക്കമാകും. 27 ന് സമാപിക്കും. നാളെ രാവിലെ 6 മണിക്ക് നട തുറക്കല്‍, തുടര്‍ന്ന് കാവില്‍ വിളക്ക് വെക്കല്‍, 6.30 ന് ക്ഷേത്രത്തില്‍ ഗണപതിഹോമം, 9 മണിക്ക് കലവറ നിറയ്ക്കന്‍ ഘോഷയാത്ര, 10.30 ന് പ്രഭാഷണം, 12 മണിക്ക് ഉച്ച പൂജ, 5 മണിക്ക് ആചാര്യവരവേല്‍പ്പ്, 6 മണിക്ക് ക്ഷേത്രത്തില്‍ നടതുറക്കല്‍ തുടര്‍ന്ന് കാവില്‍ പൂജാദി കര്‍മ്മങ്ങള്‍. 6.30ന് വിളക്കു പൂജ, 7.30 ന് തിരുവാതിര, 8 മണിക്ക് ക്ഷേത്രത്തില്‍ മഹാപൂജ, പ്രസാദ വിതരണം, ഹരിവരാസനം 8.30ന് ആനന്ദഗീതം. 26ന് വ്യാഴാഴ്ച 6 മണിക്ക്
ഗണപതി ഹോമം തുടര്‍ന്ന് പൂജാദികര്‍മ്മങ്ങള്‍ 9 മണിക്ക് വിഷ്ണുസഹസ്രനാമ പാരായണവും ലളിത സഹസ്രനാമ പാരായണവും സമര്‍പ്പണം, 10 മണിക്ക് അക്ഷരശ്ലോകസദസ്സ്, 11 മണിക്ക് അയ്യപ്പ സഹസ്രനാമ സ്‌തോത്രം, 12 മണിക്ക് ഭജന, 12.30 ന് ഉച്ച പൂജ, വൈകുന്നേരം 6 മണിക്ക് നടതുറക്കല്‍, തുടര്‍ന്ന് പൂജാദികര്‍മ്മങ്ങള്‍, തുടര്‍ന്ന് ഭജന,7 മണിക്ക് ഫ്യൂഷന്‍ തിരുവാതിര, ഭരതനാട്യം, കൈകൊട്ടിക്കളി, 7.45 ന് മെഗാ തിരുവാതിര, 8 മണിക്ക് ക്ഷേത്രത്തില്‍ പൂജാദി കര്‍മ്മങ്ങള്‍, 8.30ന് പൂരക്കളി, 9.30 ന് പ്രദേശിക കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നിര്‍മ്മാല്യം 2026. 27ന് വെള്ളിയാഴ്ച രാവിലെ 6.15 ന് മഹാഗണപതി ഹോമം, തുടര്‍ന്ന് സമ്പൂര്‍ണ്ണ നരായണിയം പരായണം, 11.12 ന് വനശാസ്താവ്, ജലദുര്‍ഗ്ഗ, ബ്രഹ്‌മരക്ഷസ്, നാഗരാജ , നാഗകന്യക, എന്നി സാന്നിദ്ധ്യങ്ങളുടെ പ്രതിഷ്ഠ തുടര്‍ന്ന് പൂജാദി കര്‍മ്മങ്ങള്‍, മഹാപൂജ വൈകുന്നേരം 7.30 ന് ക്ഷേത്രത്തില്‍ മഹാപൂജ, ഹരിവരാസനം, പ്രസാദ വിതരണം 8 മണിക്ക് നാടകം കുട്ടിച്ചാത്തന്‍. ബ്രഹ്‌മ കലശത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്രം പ്രസിഡന്റ് കെ.കുഞ്ഞികൃഷ്ണന്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍.സി.ടി.നാരായണന്‍, കണ്‍വീനര്‍ ബി.വിനീത് കുമാർ , ട്രഷറര്‍ എ .സി .നാരായണന്‍, എച്ച് വിഠല്‍ ഭട്ട് എന്നിവര്‍ അറിയിച്ചു..