രാജപുരം: പശ്ചാത്തല മേഖലയ്ക്ക് അതീവ പ്രാധാന്യം നൽകിയുള്ള
കള്ളാർ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻ്റ് എം.എം.സൈമൺ അവതരിപ്പിച്ചു. പ്രസിഡൻ്റ കെ.രജിത അധ്യക്ഷത വഹിച്ചു. കാർഷിക മേഖലയെ കൈ പിടിച്ചുയർത്താൻ കാർഷിക രംഗത്ത് ആധുനിക സാങ്കേതിക വിദ്യകൾ നടപ്പിലാക്കും
സമ്പൂർണ ശുചിത്വ ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നുണ്ട്. അതിനു തുടർച്ചയെന്നോണം ഈ ബജറ്റിലും വളരെ പ്രാധാന്യത്തോടെ തന്നെ ശുചിത്വ മേഖലയിൽ ഫണ്ട് അനുവദിക്കുകയും നൂതന പദ്ധതികൾ ആവിഷ്കരിച്ച് ശുചിത്വ ഗ്രാമം സുന്ദരഗ്രാമം എന്ന ലക്ഷ്യത്തിലേക്കു എത്തിച്ചേരാൻ നമ്മുക്ക് സാധിക്കും.ഹരിത കർമസേനയുടെ പ്രവർത്തങ്ങള് കാര്യക്ഷമമാക്കുന്നതിന് ഈ ബജറ്റ് ഊന്നൽ നൽകുന്നു. ശുചിത്വ മേഖലയിൽ പദ്ധതികൾക്കായി 1800000 (പതിനെട്ട് ലക്ഷം) രൂപ വകയിരുത്തിയിട്ടുണ്ട്. പശ്ചാത് മേഖലയിൽ 34782000 (മൂന്ന് കോടി നാല്പത്തി ഏഴ് ലക്ഷത്തി എൺപത്തി രണ്ടായിരം) ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്. റോഡിതര ആസ്തികളുടെ പരിപാലനത്തിനായി 6426000 (അറുപത്തി നാല് ലക്ഷത്തി ഇരുപത്തി ആറായിരം) രൂപ വകയിരുത്തിയിട്ടുണ്ട്. പൂടംകല്ല് മിനി സ്റ്റേഡിയം നിർമ്മാണത്തിനായി 800000രൂപ വകയിരുത്തിയിട്ടുണ്ട്.
മഹാത്മാഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതിയിലൂടെ 7.36 കോടി രൂപയുടെ പ്രവൃത്തികൾ ഏറ്റെടുത്തു നടപ്പിലാക്കുന്നതിന് ഈ ബജറ്റ് വിഭാവനം ചെയുന്നു. ഉല്പാദനവും ഉല്പാദന ക്ഷമതയും വർധിപ്പിച്ച് ജല സുരക്ഷാ ഉറപ്പ് വരുത്തി തൊഴിൽ സാദ്ധ്യതകൾ പരമാവധി വർധിപ്പിച്ച് വികസനോന്മുഖവും ജനോപകാരപ്രദവുമായി ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും സമഗ്രമായ വികസന പ്രവർത്തങ്ങൾക്ക് പുതിയ മാനം നൽകുന്നതിനും എല്ലാ മേഖലകൾക്കും തുല്യ പ്രാധാന്യം നൽകി ആവശ്യമായ ഘടകങ്ങൾ എല്ലാം ഉൾപ്പെടുത്തി പ്രാവർത്തികമാക്കുന്നതിന്
നമ്മൾ പ്രതിജ്ഞാബദ്ധമാണെന്നും ബജറ്റവതരിപ്പിച്ച് കൊണ്ട് എം.എം സൈമൺ പറഞ്ഞു. സ്ഥിരം സമിതി ചെയർമാന്മാരായ പി.എൽ. റോയി, പി.ഗീത, പി.ശ്രീവിദ്യ, പഞ്ചായത്തംഗം മിനി ഫിലിപ്പ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എ.പ്രേമ സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.
