കാലിച്ചാനടുക്കം ഗവ. ഹൈസ്കൂളിനായുള്ള പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു

.

രാജപുരം: നാടിൻ്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് കാലിച്ചാനടുക്കം ഗവ. ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നടന്നു. കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച 1.30 കോടി രൂപയും കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി അനുവദിച്ച 1.70 കോടി രൂപയും ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടങ്ങൾ പൂർത്തിയാക്കിയത്.
കെട്ടിടങ്ങളുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് എംഎൽഎ ഇ.ചന്ദ്രശേഖരൻ നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം അദ്ധ്യക്ഷത വഹിച്ചു.
കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ബിന്ദു, കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഭൂപേഷ്.കെ, പഞ്ചായത്ത് അംഗങ്ങളായ ടി.വി.ലതിക, അശ്വിനി, ഫാറൂഖ് ടി.പി, ലത,
പിടിഎ പ്രസിഡൻ്റ് രമ്യ ഗിരീഷ്, എസ്എംസി ചെയർമാൻ കുഞ്ഞിക്കണ്ണൻ, മദർ പിടിഎ പ്രസിഡൻ്റ് അമ്പിളി സജീവൻ തുടങ്ങിയവരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും സാമൂഹിക പ്രവർത്തകരും ചടങ്ങിൽ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ
കെ.സന്തോഷ് നന്ദി പറഞ്ഞു.