രാജപുരം : പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം മായത്തി ശ്രീ ഭഗവതി ക്ഷേത്രത്തിൽ വച്ച് നടത്തി. പാണത്തൂർ വിവേകാനന്ദ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ആലപിച്ച പ്രാർത്ഥനാ ഗാനത്തോട് കൂടി ആരംഭിച്ച സമ്മേളനം ഇടനീർ മഠാധിപതി ശ്രീശ്രീ സച്ചിദാനന്ദ ഭാരതി സ്വാമികൾ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ആർ മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ടി.സുധീഷ് മുഖ്യ പ്രഭാഷണം നടത്തി. വിശ്വഹിന്ദുപരിഷത്ത് മാതൃശക്തി കണ്ണൂർ വിഭാഗ് സംയോജിക സതി കോടോത്ത്, ബ്രാഹ്മണ പരിഷത്ത് ജില്ലാ സെക്രട്ടറി ആർ സൂര്യനാരായണ ഭട്ട്, എൻ.എസ്.എസ് താലൂക്ക് യൂണിയൻ കമ്മിറ്റിയംഗം അഡ്വക്കേറ്റ് നാരായണൻ, എസ്.എൻഡി.പി പാണത്തൂർ ശാഖാ സെക്രട്ടറി പി വിനോദ്, വിശ്വകർമ സഭ പ്രതിനിധി പുരുഷോത്തമൻ ഇ.ടി, അമൃത സംഘം താലൂക്ക് കോഡിനേറ്റർ ജയശ്രീ എസ് എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ എൻ.ആർ ദിലീപ് സ്വാഗതവും ട്രഷറർ പി അനിൽകുമാർ നന്ദിയും പറഞ്ഞു. കൃഷ്ണവേണി ദേശഭക്തിഗാനം ആലപിച്ചു. തുടർന്ന് മായത്തി ശ്രീമയി ഭജൻസിൻ്റെ സങ്കീർത്തനവും നടന്നു. പി.രാമചന്ദ്ര സറളായ, കെ.കെ.വേണുഗോപാൽ, എം ഷിബു, ജയറാം സറളായ, എം.കെ സുരേഷ്, ജി രാമചന്ദ്രൻ, സുരേഷ് കെ, കൃഷ്ണൻകുട്ടി കെ, പ്രദീപ് കുമാർ കെ.സി തുടങ്ങിയവർ സംബന്ധിച്ചു.
