കള്ളാർ സെൻ്റ് തോമസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ വിശുദ്ധ തോമാസ്ലീഹായുടെ തിരുനാൾ കൊടിയേറി

.

രാജപുരം: കള്ളാർ സെൻ്റ് തോമസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ വിശുദ്ധ തോമാസ്ലീഹായുടെ തിരുനാൾ തുടങ്ങി. വികാരി ഫാ.ജോബിൻ പ്ലാച്ചേരിപ്പുറത്ത് കൊടിയേറ്റി. തുടർന്ന് ഫാ. ജോൺസൺ ഓണശ്ശേരിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, പരേത സ്‌മരണ എന്നിവ നടന്നു. നാളെ ശനിയാഴ്‌ച രാവിലെ 7 മണിക്ക് ഫാ.ഷൈജു ആനിമുട്ടിലിൻ്റെ കാർമികത്വത്തിൽ ലദീഞ്ഞ്, വിശുദ്ധ കുർബാന, വൈകിട്ട് 4.30ന് വാദ്യമേളങ്ങൾ പള്ളിയിൽ. 6 മണിക്ക് വാദ്യമേളങ്ങൾ തിരുഹൃദയ ധ്യാനാശ്രമത്തിൽ, തുടർന്ന് നടക്കുന്ന ലദീഞ്ഞിന് ഫാ.ജോർജ് കുടുന്തയിൽ കാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം പള്ളിയിലേക്ക്. 8.30നന് ഫാ. ജോബിഷ് തടത്തിൽ തിരുനാൾ സന്ദേശം നൽകും, 9ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം -ഫാ.ജോസ് അരീച്ചിറ. ഏപ്രിൽ 12ന് വൈകിട്ട് 5 മണിക്ക് ആഘോഷമായ തിരുനാൾ റാസ, ഫാ.അരുൺ പുറത്തേട്ട് മുഖ്യകാർമികത്വം വഹിക്കും. ഫാ.ജോബിഷ് തടത്തിൽ, ഫാ.ഷെബിൻ ആനിമൂട്ടിൽ, ഫാ.ജോൺസൺ ഓണശ്ശേരിൽ എന്നിവർ സഹകാർമികത്വം വഹിക്കും. ഫാ.ബിബിൻ കുന്നേൽ തിരുനാൾ സന്ദേശം നൽകും. 6 മണിക്ക് കുരിശുപള്ളിയിൽ ലദീഞ്ഞ് ഫാ.ഡിനോ കുമ്മാനിക്കാട്ട് കാർമികത്വം വഹിക്കും. തുടർന്ന പ്രദക്ഷിണം പള്ളിയിലേക്ക്, 8.30ന് പരുശുദ്ധ കുർബാനയുടെ ആശീർവാദം ഫാ. ജോസ് അവണൂർ.