കൊട്ടോടി താനത്തിങ്കാൽ വയനാട്ടുകുലവൻ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ ഉത്സവം ഏപ്രിൽ 12, 13 തീയതികളിൽ നടക്കും

രാജപുരം : ബാത്തൂർ കഴകത്തിൽ കൂക്കൾ തറവാട് കോയ്‌മയിലുള്ള
കൊട്ടോടി താനത്തിങ്കാൽ വയനാട്ടുകുലവൻ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ ഉത്സവം ഏപ്രിൽ 12, 13 തീയതികളിൽ നടക്കുമെന്ന്
ആഘോഷകമ്മിറ്റി ചെയർമാൻ രവീന്ദ്രനാഥ് കോടോത്ത്, ജനറൽ കൺവിനർ വേങ്ങയിൽ ബാലകൃഷ്‌ണൻ പേരടുക്കം, ദേവസ്ഥാനം പ്രസിഡൻ്റ് എടയില്യം വേണുഗോപാൽ , പ്രോഗാം കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണൻ കൊട്ടോടി, പബ്ലിസിറ്റി ജനറൽ കൺവീനർ വിജേഷ് കൊട്ടോടി, ദേവസ്ഥാന കമ്മിറ്റി സെക്രട്ടറി ബിനീഷ് കൊട്ടോടി എന്നിവർ അറിയിച്ചു.
ഏപ്രിൽ 12ന് രാവിലെ 9 മണിക്ക് പേരടുക്കം ദുർഗ ഭഗവതി ക്ഷേത്രം, വിവിധ പ്രാദേശിക സമിതികൾ എന്നിവയുടെ സഹകരണത്തോടെ കലവറ നിറയ്ക്കൽ ഘോഷയാത്ര, 11.30ന് രതീഷ് കണ്ടടുക്കവും നയിക്കുന്ന ദേവഗീതം ഓർക്കസ്ട്രയുടെ ഗാനമേള, ഉച്ചയ്ക്ക് 12 മണിക്ക് പ്രസാദ ഊട്ട്, വൈകന്നേരം 7 മണിക്ക് കുറ്റിപൂജ, 7.25ന് പ്രസാദ ഊട്ട്. തുടർന്നു വിവിധ കലാപരിപാടികൾ, 7.30ന് വനിത പൂരക്കളി, 8 മണിക്ക് കൈകൊട്ടിക്കളി, 8.15ന് കോൽക്കളി തിരുവാതിര, 8.30ന് കൈകൊട്ടിക്കളി, 8.45ന് തിരുവാതിര, 9 മണിക്ക് സുഭാഷ് അറുകരയും സംഘവും അവതരിപ്പിക്കുന്ന പാട്ടരങ്ങ് നാടൻ പാട്ട്. ഏപ്രിൽ 13ന്  രാവിലെ 7 മണിക്ക് ഗണപതിഹോമം, 9.30 മുതൽ 10.10 വരെയുള്ള അവിട്ടം നക്ഷത്രം എടവം രാശി മുഹൂർത്തത്തിൽ വയനാട്ടുകുലൻ, വിഷ്ണുമൂർത്തി, മറ്റു ഉപദേവന്മാരുടെയും പ്രതിഷ്‌ഠ. 12 മണിക്ക് പ്രസാദ ഊട്ട്, 2 മണിക്ക് കൂപ്പൺ നറുക്കെടുപ്പ്, 8 മണിക്ക് പുത്തരികൊടുക്കൽ, കൈവീത്. തുടർന്ന് അന്നപ്രസാദത്തോടെ സമാപനം.