വറ്റിവരണ്ട് കുടുംബൂർ പുഴ: ജലക്ഷാമം രൂക്ഷമാകുന്നു.

രാജപുരം : കടുത്ത വേനലിൽ കുടും ബൂർ പുഴ ജലക്ഷാമം രൂക്ഷമാകുന്നു. കുടുംബൂർ ചെക്ക് ഡാമിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതോടെ പുഴയോരത്തെ വീടുകളിലെ കിണറുകളിലും ജലനിരപ്പ് കുറഞ്ഞു. ഡാമിന് താഴെ പുഴ വറ്റി വരണ്ട നിലയിലാണ്. കാർഷിക ജലസേചനത്തിനു പോലും ആവശ്യത്തിന്നു വെള്ളം ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. ഡാമിൽ നിന്നും ചെറുചാലിലൂടെയാണ് വാഴവളപ്പ് വരെ കൃഷിക്ക് വെള്ളം എത്തിച്ചിരുന്നത്. എന്നാൽ കുടുംബൂർ ചെക്ക് ഡാമിൽ വെള്ളം കുറഞ്ഞതോടെ വെള്ളം കിട്ടാത്ത സ്ഥിതിയാണെന്ന് കൃഷിക്കാർ പറയുന്നു. സമീപത്തെ വീടുകളിലെ കിണറുകളും വറ്റി. പുഴയിൽ കുഴികൾ ഉള്ള ഭാഗത്ത് മാത്രമാണ് വെള്ളം കെട്ടി കിടക്കുന്നത്. ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ ജലക്ഷാമം രൂക്ഷമായി കൃഷികൾ കരിഞ്ഞുണങ്ങും.