പൂടംകല്ല് ഓണിയിൽ പുലിയിറങ്ങിയതായി സംശയം: ആശങ്ക വേണ്ടെന്ന് വനം വകുപ്പ് അധികൃതർ, കാൽപ്പാടുകൾ പുലിയുടേതല്ല

.

രാജപുരം: ഇന്നലെ രാത്രി  പുലിയെ കണ്ടതായി പറയുന്ന ഓണിയിൽ വനംവകുപ്പ് അധികൃതർ പരിശോധന നടത്തി. ഭീതി വേണ്ടെന്നും പ്രദേശത്ത് കണ്ട കാൽപ്പാടുകൾ പുലിയുടേതല്ലെന്നും പരിശോധനയിൽ കണ്ടെത്തി. ഓണിയിലെ എ.കെ.ഗോപാലകൃഷ്ണനാണ് രാത്രി പുലിയെ കണ്ടതായി പറഞ്ഞത്. കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്ന് പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.രജിത, വൈസ് പ്രസിഡന്റ്  എം.എം.സൈമൺ, വനം വകുപ്പ് പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ രാജു തുടങ്ങിയവർ  സ്ഥലം സന്ദർശിച്ചു.