രാജപുരം:സ്പോർട്സ് ഫോർ ചേഞ്ച്” ഡോൺ ബോസ്കോ സ്പോർട്സ് ഹബ്ബിന്റെ ആഭിമുഖ്യത്തിൽ ആവേശകരമായ വനിതാ ഫുട്ബോൾ മത്സരം ചുള്ളിക്കര ഡോൺ ബോസ്കോ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ചുള്ളിക്കര വാർഡ് മെമ്പർ ആൻസി ജോസഫ് നിർവ്വഹിച്ചു. സ്പോർട്സ് ഹബ്ബ് ഡയറക്ടർ ഫാദർ സണ്ണി തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാദർ ടോണി ചെറിയാൻ, ജെസ്സി ജോർജ് ( കോർഡിനേറ്റർ, വീലീവ് ) എന്നിവർ സംസാരിച്ചു. വിവിധ ടീമുകൾ മാറ്റുരച്ച ആവേശപ്പോരാട്ടത്തിൽ അട്ടേങ്ങാനം എഫ്.സി ഒന്നാം സ്ഥാനവും, ചുള്ളിക്കര എഫ്.സി റണ്ണേഴ്സ് അപ്പും, പാണത്തൂർ എഫ്.സി മൂന്നാം സ്ഥാനവും എച്ച്.എഫ്.എ കാഞ്ഞങ്ങാട് നാലാം സ്ഥാനവും സ്വന്തമാക്കി.
