രാജപുരം: കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രം പനത്തടി ഹെൽത്ത് ബ്ലോക്കിന്റെയും ജി.എച്ച്.എസ്.എസ് കൊട്ടോടി ടീൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ അഡോളസെന്റ് ഹെൽത്ത് ആൻഡ് വെൽനസ് ഡേയുടെ ഭാഗമായി ഹെൽത്തി ഫുഡ് എക്സിബിഷൻ സംഘടിപ്പിച്ചു.
പി.ടി.എ പ്രസിഡന്റ് ശ്രീ ഉമ്മർ പൂണുർ അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ ശ്രീമതി ബിന്ദു ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ പ്രശാന്ത് പി.ജി സ്വാഗതം പറഞ്ഞു . എസ്.എം.സി ചെയർമാൻ ശ്രീ ശശീധരൻ.എ , ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി അനി തോമസ് എന്നിവർ ആശംസകൾ നേർന്നു. അഡോളസെന്റ് ഹെൽത്ത് കൗൺസിലർ ശ്രീമതി രാജലക്ഷ്മി.കെ വിഷയവിശദീകരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുമതി എം നന്ദി പറഞ്ഞു.
കൗമാരക്കാരിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുക, പോഷകാഹാരക്കുറവ്, വിളർച്ച (Anemia), അമിതവണ്ണം, ജീവിതശൈലീ രോഗങ്ങൾ എന്നിവ തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രദർശനം ഒരുക്കിയത്. ടീൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ പോഷകസമൃദ്ധമായ ഭക്ഷണവിഭവങ്ങളുടെ പ്രദർശനവും അവതരണവും ശ്രദ്ധേയമായി.
