രാജപുരം: വായനാ മാസാചരണത്തിന്റെ ഭാഗമായി രാജപുരം സെന്റ് പയസ് കോളേജ് മലയാള വിഭാഗവും എൻഎസ്.എസ് യൂണിറ്റും ചേർന്ന് രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി. ലൈബ്രേറിയൻ സുരേഷ് കുമാർ.കെ.വി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. പ്രധാനാധ്യാപകൻ എബ്രാഹം.കെ.ഒ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഷൈബി എബ്രാഹം നന്ദി പറഞ്ഞു..
