രാജപുരം ജനമൈത്രി പോലീസും  ഹോളിഫാമിലി ഹയർസെക്കണ്ടറി സ്‌കൂളും ചേർന്ന് ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു

രാജപുരം: ലഹരി വിരുദ്ധ സന്ദേശം വിളിച്ചറിയിച്ചു രാജപുരം ജനമൈത്രി പോലീസും  ഹോളിഫാമിലി ഹയർസെക്കണ്ടറി സ്‌കൂളും ചേർന്ന് പൂടംകല്ലിൽ നിന്നും രാജപുരത്തേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചു. രാജപുരം എസ് എച്ച് ഒ സന്തോഷ്  ഉദ്ഘാടനം നിർവഹിച്ചു. എൻ എസ് എസ് എൻ സി സി, സ്‌കൂട്ട് ആൻ്റ് ഗൈഡ്   കുട്ടികൾ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. എൻ എസ് എസ് കുട്ടികൾ ഫ്ലാഷ്മോബ് അവതരിപ്പിച്ചു.  കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  എം.എം.സൈമൻ,  
പ്രിൻസിപ്പാൾ ഇൻ – ചാർജ്ജ് ഷിജു പി.ലൂക്കോസ് , രാജപുരം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്  ജെയിൻ പി.വർഗീസും എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗതവും സെൽമ .കെ .ജെ നന്ദിയും പറഞ്ഞു.. വ്യാപാരി വ്യവസായി ഏകോപന സമതി കുട്ടികൾക്കുള്ള റിഫ്രഷ്മെൻ്റ് നൽകി..  കാസർകോട് എക്സൈസ് കമ്മീഷണർ  അൻവർ സാദത്ത്   ലഹരി വിരുദ്ധ ക്ലാസ്
എടുത്തു ലഹരി വിരുദ്ധ പ്രതിജ്ഞ നൽകി.