പനത്തടി പഞ്ചായത്ത്‌ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി.

രാജപുരം: പനത്തടി പഞ്ചായത്ത്‌ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും കൃഷി ഭവൻ ഹാളിൽ വെച്ച് പനത്തടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.രഘുനാഥ്‌ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പദ്മകുമാരി അധ്യക്ഷത വഹിച്ചു, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ജെ.ജെയിംസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ അജിത്, വാർഡ് മെമ്പർ മാരായ, റീന തോമസ്, കെ.കെ.വേണുഗോപാൽ, എൻ.വിൻസന്റ്, എം.ഷിബു, ബിജിമോൾ തുടങ്ങിയവർ സംസാരിച്ചു. ഞാറ്റുവേല ചന്തയുടെ ഭാഗമായി കർഷകർ ഉണ്ടാക്കിയ വിവിധ നടീൽ വാതുക്കളുടെ വിപണനവും, മൂല്യവർധിത ഉത്പന്നങ്ങളുടെ വിതരണവും നടന്നു. കർഷക സഭയുടെ ഭാഗമായി കർഷകരുമായി മുഖാമുഖം പരിപാടിയും സംഘടിപ്പിച്ചു . മുഖാമുഖം പരിപാടിയിൽ ഉയർന്ന അഭിപ്രായങ്ങൾക്കും, നിർദ്ദേശങ്ങൾക്കും, പരാതികൾക്കും കൃഷി ഓഫീസർ മധുസൂദനൻ, പഞ്ചായത്ത്‌ പ്രതിനിധികൾ എന്നിവർ മറുപടി നൽകി. കൃഷി ഓഫീസർ മധുസൂദനൻ സ്വാഗതവും, പദ്ധതി വിശദീകരണവും നടത്തി. കൃഷി അസിസ്റ്റന്റ ചക്രപാണി നന്ദിയും പറഞ്ഞു.