രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

രാജപുരം : ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മം നടന്നു. സ്കൂൾ മാനേജർ ഫാദർ ജോസ് അരീച്ചിറയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ,അദ്ധ്യാപകനും കഥാകൃത്തുമായ അനിൽ നീലാംബരി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് സോനു ജോസഫ് സംസാരിച്ചു. പ്രധാനാധ്യാപകൻ എബ്രാഹം കെ.ഒ സ്വാഗതവും ആട്സ് കൺവീനർ ഡോൺസി ജോജോ നന്ദിയും പറഞ്ഞു.