രാജപുരം :ഓണത്തിന് നാട്ടിൽ നിന്ന് പൂക്കൾ എന്ന ലക്ഷ്യവുമായി റാണിപുരം വന സംരക്ഷണ സമിതി ചെണ്ടുമല്ലി കൃഷി തുടങ്ങി. കൃഷിയുടെ പ്രവർത്തി ഉദ്ഘാടനം പനത്തടി പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ ജെ ജെയിംസ് നടത്തി. വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എം.ഷിബു ,സമിതി വൈസ് പ്രസിഡന്റ് ഷിബി ജോയി, സെക്രട്ടറി എ.കെ.ശിഹാബുദ്ദീൻ, ട്രഷറർ എം.കെ.സുരേഷ്, ടിറ്റോ വരകുകാലായിൽ , എസ്.സുമതി എന്നിവർ പ്രസംഗിച്ചു. ചെണ്ടുമല്ലി കൃഷിക്ക് പുറമെ സമിതി മഞ്ഞൾ കൃഷിയും ആരംഭിച്ചിട്ടുണ്ട്.
