മാലക്കല്ല് വൈഎംസിഎ യൂണിറ്റിൻ്റെ പുതിയ ഭാരവാഹികളുടെസ്‌ഥാനാരോഹണവും കുടുംബസംഗമവും സംഘടിപ്പിച്ചു.

രാജപുരം: മാലക്കല്ല് വൈഎംസിഎ മയൂണിറ്റിൻ്റെ പുതിയ ഭാരവാഹികളുടെ
സ്‌ഥാനാരോഹണവും കുടുംബസംഗമവും സംഘടിപ്പിച്ചു. മാലക്കല്ല് ലൂർദ് മാതാ പാരിഷ് ഹാളിൽ നടന്ന ചടങ്ങ് ലൂർദ് മാതാ പള്ളി വികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട് ഉദ്ഘാടനം ചെയ്‌തു. പ്രസിഡൻ്റ് പി.സി.ബേബി പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. വൈഎംസിഎ ഡയാലിസിസ് പ്രൊജക്‌ട് നാഷനൽ വൈസ് ചെയർമാൻ മാനുവൽ കുറിച്ചിത്താനം മുഖ്യപ്രഭാഷണം നടത്തി. സബ്റീജിയൻ ചെയർമാൻ സി.എം.ബൈജു, സണ്ണിമാണിശേരി, സംസ്‌ഥാന ചെയർമാൻ അഖിൽജോൺ, മാലക്കല്ല് വനിതാഫോറം ചെയർപഴ്‌സൻ പ്രിയഷാജി, സി.സി.ബേബി, ടി.ജെ.ജോസഫ്, ക്രിസ് സുമേഷ്, ആൻമേരി സണ്ണി, അൽന സോണിഷ്, ജോൺ പുല്ലുമറ്റം, ടോമി ജോസഫ് എന്നിവർ പ്രസംഗിച്ചു. എംബിബിഎസ് പഠനം പൂർത്തിയാക്കിയ ഡോ.ടിനുടോമിയെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികൾ: ബേബി പള്ളിക്കുന്നേൽ (പ്രസിഡണ്ട്), സി.സി.ബേബി (വൈ.പ്രസിഡണ്ട്), ജോൺ പുല്ലുമറ്റം (സെക്രട്ടറി), കെ.എം.കുര്യൻ (ജോ.സെക്രട്ടറി), ബെന്നി പച്ചിക്കര (ട്രഷറർ), പ്രിയ ഷാജി (വനിതാഫോറം ചെയർപഴ്സൻ).