രാജപുരം. പാലംകല്ലിലെ പരേതനായ പെരുമാനൂർ തോമസിന്റെ ഭാര്യ മറിയാമ്മ(92) നിര്യാതയായി. പരേത കോട്ടയം മാഞ്ഞൂർ എളമ്പാശ്ശേരി കുടുംബാംഗം. മൃതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച നാലുമണിക്ക് പാലംകല്ലിലെ ജോസ് പെരുമാനൂരിന്റെ വീട്ടിൽ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദേവാലയ കുടുംബ കല്ലറയിൽ. മക്കൾ: തോമസ്, ജോസ്, ഫാദർ ജോർജ് (അരുണാചൽ പ്രദേശ്), പിടി മേരി ( റിട്ടയേർഡ് അധ്യാപിക ഹോളി ഫാമിലി രാജപുരം) സ്റ്റീഫൻ (പരിയാരം), ജോയ് (ആന്ധ്രപ്രദേശ്), ജോണി, ടോമി. മരുമക്കൾ അമ്മിണി, മേരി, ജോസഫ്, ജാൻസി ( പരിയാരം മെഡിക്കൽ കോളേജ്) ഷൈല ഗ്രആന്ധ്ര പ്രദേശ്), മിനി ( താലൂക്ക് ഹോസ്പിറ്റൽ പൂടംകല്ല് ), ജിൻസി. മൃതദേഹം വെള്ളിയാഴ്ച രാവിലെ 7 മണിക്ക് പാലംകല്ലിലെ വീട്ടിൽ കൊണ്ടുവരുന്നതാണ്.
