തലചായ്ക്കാനൊരിടം പദ്ധതിയിൽ നിർമ്മിച്ച വീടിൻ്റെതാക്കോൽ ദാനം നടത്തി.

രാജപുരം : ദേശീയ സേവാഭാരതി കേരളവും കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് തലചായ്ക്കാനൊരിടം പദ്ധതിയിൽ പാണത്തൂർ മഞ്ജുഷയ്ക്ക് നിർമിച്ചു നൽകുന്ന വീടിൻ്റെ താക്കോൽ ദാനം നടന്നു. സേവാഭാരതി പനത്തടി യൂണിറ്റ് പ്രസിഡൻ്റ് കെ.സി.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു ദേശീയ സേവാഭാരതി കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് ദിനേശ് എം ടി താക്കോൽ ദാനം നിർവ്വഹിച്ചു. ഖണ്ഡ് സംഘചാലക് പി.ജയറാം സരളായ മംഗളപത്ര സമർപ്പണം നടത്തി. ജില്ലാ സെക്രട്ടറി അശോകൻ ടി.വി സംസാരിച്ചു. ജില്ലാ സേവ പ്രമുഖ് ബാബു പുല്ലൂർ സേവാ സന്ദേശം നൽകി സെക്രട്ടറി എൻ. എസ് കുമാർ സ്വാഗതവും വൈസ് പ്രസിഡൻ്റ് വി.ശ്രീജ നന്ദിയും പറഞ്ഞു.