ചുള്ളിക്കരയിലെദു രിതാശ്വാസ ക്യാമ്പ് ജില്ലാ കളക്ടർ സന്ദർശിച്ചു.

രാജപുരം: കള്ളാർ പഞ്ചായത്തിലെ ചുള്ളിക്കര ഗവ.എൽ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ച . ഇന്ന് ഉച്ചയോടെയാണ് കളക്ടർ എത്തിയത്. കുട്ടിക്കാനം ഉന്നതിയിലും കളക്ടർ സന്ദർശനം നടത്തി. കള്ളാർ പഞ്ചായത്തിലെ കുട്ടിയാനം, ഓട്ടക്കണ്ടം ഉന്നതികളിലെ കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. ഓട്ടക്കണ്ടത്തെ 7 കുടുംബങ്ങൾ ബന്ധു വീട്ടിലേക്ക് താമസം മാറ്റി. മറ്റുള്ളവർ ക്യാമ്പിലെത്തി. പഞ്ചായത്ത്, റവന്യൂ, ട്രൈബൽ അധികൃതർ കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.