ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം : കോൺഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

രാജപുരം : ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പാണത്തൂരിൽ കോൺഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. ഡിസിസി വൈസ് പ്രസിസന്റ് സാജിദ് മവ്വൽ ഉദ്ഘാടനം ചെയ്തു. പനത്തടി മണ്ഡലം പ്രസിഡന്റ് എം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ.ജെയിംസ്, എ.കെ .ദിവാകരൻ, ജോണി തോലംപുഴ , എസ്.മധുസൂദനൻ , സുപ്രിയ അജിത്ത്,എൻ വിൻസെന്റ്, എം.എം.തോമസ്, രാജീവ് തോമസ്, പി.സി.അജീഷ് കുമാർ , പി.ആർ.സന്ധ്യ, രജിത രാജൻ, പി.എം ബാബു എന്നിവർ പ്രസംഗിച്ചു.